ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് അനിശ്ചിതത്വം വർധിക്കുന്നു. സ്റ്റാമെർ തിങ്കളാഴ്ച രാജി പ്രഖ്യാപിക്കാനിടയുണ്ടെന്നും അതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ബ്രിട്ടിഷ് മാധ്യമമായ ദി ഒബ്സർവർ റിപ്പോർട്ട് ചെയ്തു. ......
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള സമാധാന ധാരണയ്ക്ക് ദിവസങ്ങൾക്കകം തന്നെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഇസ്രയേലും യുഎസും നടത്തിയതായി ആരോപിക്കുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിർത്തിവച്ചത്. ......
ലണ്ടൻ: ബ്രിട്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 90 പേർക്കാണ് പരുക്കേറ്റത്.......
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ താഴ്ന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയായി പെട്രോളിനും ഡീസലിനും വൻ വിലക്കുറവ് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ സർക്കാർ രംഗത്തെത്തി.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രഖ്യാപനപ്രകാരം പെട്രോളിന് ലീറ്ററിന് 74 പാക്കിസ്ഥാനി രൂപയും ഡീസലിന് 67 രൂപയും കുറയും. ......
വാഷിങ്ടൺ: അമേരിക്ക–ഇറാൻ യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ശ്രദ്ധേയമായ വിവരങ്ങൾ പുറത്തുവന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറിന്റെ ചട്ടക്കൂടിൽ ബുധനാഴ്ച ട്രംപ് ഒപ്പുവെച്ചെങ്കിലും, അതിന് ഒരാഴ്ച മുമ്പ് തന്നെ കൂടുതൽ മിസൈലുകളും ബോംബുകളും നിർമിക്കാൻ പ്രതിരോധ കമ്പനികളെ നിർദേശിക്കുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക–ഇസ്രയേൽ സൈനിക നീക്കവും തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുകളും അമേരിക്കയുടെ ആയുധശേഖരത്തെ കാര്യമായി ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. ......
വാഷിങ്ടൻ / ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അവസാനിക്കുന്നു. അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാറിൽ ഒപ്പുവച്ചു.......
പാരിസ്: യുദ്ധം, വ്യാപാരം, ആഗോള സുരക്ഷ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങൾ ചർച്ചയായ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കളുടെ ചില അനൗപചാരിക സംഭാഷണങ്ങളും ശ്രദ്ധനേടി. യോഗങ്ങളുടെ ഇടവേളകളിൽ മൈക്കിലൂടെ അബദ്ധത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി താൻ ഒരു മാസം മുൻപ് പുകവലി ഉപേക്ഷിച്ചതായി സഹനേതാക്കളോട് പറഞ്ഞതാണ് ആദ്യം ശ്രദ്ധ നേടിയത്. ......
ദക്ഷിണേഷ്യയിലെ ബഹിരാകാശ മത്സരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. ചൈനയുടെ ശക്തമായ സാങ്കേതിക പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ഭൗമനിരീക്ഷണ ശേഷി വേഗത്തിൽ വർധിപ്പിക്കുമ്പോൾ, സ്വന്തം നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പൂർണ കാര്യക്ഷമതയിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യയും നിർണായക നടപടികളുമായി മുന്നേറുകയാണ്. ......
ജനസംഖ്യയിൽ കൊല്ലം കോർപറേഷനേക്കാൾ വലിയ വ്യത്യാസമില്ലാത്ത ചെറിയ ദ്വീപ് രാഷ്ട്രമാണ് കെയ്പ് വെർഡി. എന്നാൽ ഫുട്ബോൾ മൈതാനത്ത് ഈ കുഞ്ഞൻ രാജ്യം ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ......